girls

റോം: സിൽവിയോ ബെർലൂസ് കോണി...ഇറ്റലിയുടെ ഇൗ മുൻ പ്രധാനമന്ത്രിയെ ആരും അങ്ങനെ എളുപ്പത്തിൽ മറക്കില്ല. ഇറ്റലിയുടെ സാമ്പത്തികസ്ഥിതി വഷളായതിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് കോണിക്ക് രാജി വയ്ക്കേണ്ടിവന്നത്. എന്നാൽ സ്ത്രീവിഷയത്തിൽ നാറി നാശക്കുളമായതാണ് ഭൂരിപക്ഷം നഷ്ടമാവാൻ കാരണമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു കോണി 2008 - 2011കാലത്തിലാണ് സ്ത്രീവിഷയത്തിന്റെ പേരിൽ ഏറ്റവുമധികം പഴികേൾക്കേണ്ടിവന്നത്.ചെറുമകളാകാൻ പാേലും പ്രായമില്ളാത്ത പെൺകുട്ടികളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ സഹശയനം. കേസും വഴക്കുമൊക്കെയായെങ്കിലും അതൊക്കെ കോണിക്ക് അലങ്കാരമായിരുന്നു. വീണ്ടും ഇറ്റലിയുടെ ഭരണസാരഥ്യമേറ്റെടുക്കാൻ ചില വഴികളൊക്കെ പയറ്റിനോക്കിയെങ്കിലും ക്ളച്ചുപിടിച്ചില്ല. പത്തുസ്ത്രീകളുമയാണ് ബെർലൂസ് കോണിക്ക് ഏറ്റവുമധികം ബന്ധമുണ്ടായിരുന്നത്.

1വെറോണിക്ക് ലാറിയോ

കോണിയുടെ ഭാര്യയും മൂന്നുകുട്ടികളുടെ അമ്മയുമാണ് ഇൗ 52കാരി. ഒരു ചടങ്ങിന്റെ വേദിയിൽ വച്ച് വെറോണിക്കയുടെ നഗ്നസൗന്ദര്യം ദർശിച്ചതോടെയാണ് ആദ്യ ഭാര്യയെ ഉപേക്ഷിച്ച് വെറോണിക്കയെ സ്വന്തമാക്കിയത്.

2നൗമി ലെറ്റീസിയാ

ഇൗ പതിനെട്ടുകാരിയുമായുള്ള ബന്ധമാണ് കോണിക്ക് ഏറെ നിയമക്കുരുക്കുണ്ടാക്കിയത്. നൗമിയുമായി കോണി സെക്സ് പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിയതിന് സ്വർണത്തിലും വജ്രത്തിലും തീർത്ത നെക്ലേസുകൾ ഉൾപ്പെടെ വൻ സമ്മാനങ്ങളാണ് കോണി നൗമിക്ക് നൽകിയത്.

3ബാർബറ മറ്റീറ

ഇറ്റലിയിലെ പ്രമുഖ ടെലിവിഷൻ താരമാണ് ഇരുപത്തെട്ടുകാരിയായ ബാർബറ.സൗന്ദര്യമത്സരത്തിൽ പങ്കെടുത്തതോടെയാണ് കോണിയുടെ കണ്ണിലുടക്കിയത്. ഉടൻതന്നെ റാഞ്ചി. കോണിയുടെ ലിസ്റ്റിലുൾപ്പെട്ടശേഷം വച്ചടി കയറ്റമായിരുന്നു.

4കാമില ഫെരാന്റി

അർദ്ധനഗ്നയായി പാേസുചെയ്യുന്നതിൽ ഒരു മടിയും കാണിക്കാത്ത നടിയാണ് കാമില. കലണ്ടുകളിലെ ചിത്രങ്ങൾ കണ്ടാണ് കോണിക്ക് കാമിലയോട് ഇഷ്ടം കൂടിയത്. കോണിയുമായുള്ള ബന്ധത്തിന്റെ പേരിൽ നിരവധി ടെലിവിഷൻ സീരിയലുകളിൽ പ്രമുഖവേഷങ്ങൾ ലഭിച്ചുവെന്ന് ആരാേപണമുയർന്നിരുന്നു.

5ആഞ്ജീല സോസിയോ

ബെർലൂസ് കോണിയുടെ തുടയിൽ ഇരിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ആഞ്ജീലയെ ലോകം അറിഞ്ഞത്. ഇറ്റലിയിലെ ബിഗ് ബ്രദർറിയാലിറ്റി ഷോയിൽ പങ്കെടുത്തിരുന്നു. പക്ഷേ, അധികമാരും അറിഞ്ഞില്ല.

6എലീനോറ ഗാഗിയോലി

പുള്ളികളുള്ള അടിവസ്ത്രങ്ങൾ ധരിച്ച് പോസുചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്നു. എലിനോയുടെ ചിത്രങ്ങൾ കാണാൻ ഇന്റർനെറ്റിൽ പരതിയത് ലക്ഷക്കണക്കിനുപേരാണ്. കോണിയും എലീനോയുമൊപ്പമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

7മാറാ കർഫഗ്ന

കോണിയുമായുള്ള ബന്ധംമൂലം ഏറ്റവുമധികം കോളടിച്ച വ്യക്തി എന്നാണ് പറയപ്പെടുന്നത്. മുൻമോഡലായ മാറാ പാെടുന്നനെയാണ് രാഷ്ട്രീയത്തിലെത്തിയത്. കോണിയുടെ മന്ത്രിസഭയിൽ അംഗവുമായി. മോഡലും ടെലിവിഷൻ താരവുമാണെങ്കിലും മോശം ചിത്രങ്ങൾക്കൊന്നിനും മാറാ പോസുചെയ്തിരുന്നില്ല.

89എലോനോറ, ഇമ്മാ ഡി വിവോ

ഇരുപത്തേഴുകാരികളായ ഇൗ ഇരട്ടകളുമായി കോണിക്ക് അടുത്തബന്ധമാണുണ്ടായിരുന്നത്. കോണിയുടെ നിരവധി പാർട്ടികളിൽ ഇവർ പങ്കെടുത്തിട്ടുണ്ടെന്നാണ് ആരാേപണം.

10എലീന റൂസോ

കോണിയെ മത്തുപിടിപ്പിച്ച സുന്ദരികളിൽ പ്രധാനിയാണ് എലീന എന്ന മുപ്പത്തഞ്ചുകാരി. ബോഡിഷെയ്പ്പുകണ്ടാണ് ടെലിവിഷൻ താരമായ എലീനയിൽ ആകൃഷ്ടയായതെന്നാണ് കോണി അടുപ്പക്കാരാേട് പറഞ്ഞിട്ടുള്ളത്.