ചിറയിൻകീഴ്: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ശാർക്കര ആറ്റുവരമ്പിൽ വീട്ടിൽ പാപ്പി എന്നു വിളിക്കുന്ന ഷൈനു (28) ആണ് ചിറയിൻകീഴ് പൊലീസിന്റെ പിടിയിലായത്. ഈ വർഷത്തെ പുതുവത്സര ആഘോഷത്തിനിടെ അക്രമാസക്തമായ സംഘം ചിറയിൻകീഴ് പൊലീസ് ഉദ്യോഗസ്ഥനെ ദേഹോപദ്രവമേൽപ്പിക്കുകയും പൊലീസ് വാഹനം അടിച്ചു തകർക്കുകയുമായിരുന്നു. ഈ സംഭവത്തിലെ മുഖ്യപ്രതിയാണിയാൾ. കൂടാതെ നിരവധി കേസുകളിലും ഇയാൾ പ്രതിയാണ്. ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വിദ്യാധരൻ, ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ്, എസ്.ഐ വിനീഷ്, പൊലീസുകാരായ ഷജീർ, ശരത്ത് എന്നിവരടങ്ങിയ സംഘമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
ഫോട്ടോ: അറസ്റ്റിലായ ഷൈനു