വർക്കല:റോഡ് മുറിച്ചു കടക്കുന്നതിനെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു.ഇടവ കാപ്പിൽ കണ്ണമ്മൂട് തുഷാരയിൽ ഷീല (മല്ലിക-63)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ കാപ്പിൽ പതിനെട്ടാം പടിക്ക് സമീപത്താണ് അപകടം നടന്നത്. ക്ഷേത്ര ദർശനം കഴിഞ്ഞ് ഓട്ടോയിൽ പതിനെട്ടാം പടിയിലിറങ്ങിയ വീട്ടമ്മ റോഡ് മുറിച്ചു കടക്കുമ്പോഴാണ് പാഞ്ഞുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.ബൈക്ക് യാത്രികനായ ഇടവ തെരുവുമുക്ക് സ്വദേശിയായ യുവാവും ബൈക്കിന്റെ നിയന്ത്രണം തെറ്റി റോഡിൽ തെറിച്ചു വീണു.ഇരുവരെയും നാട്ടുകാർ വർക്കലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വീദഗ്ദ്ധ ചികിത്സക്കായി തിരുവനന്തപുരത്തെ സ്ലകാര്യ ആശുപത്രിയിലേക്കും കൊണ്ടു പോയി.എന്നാൽ ഷീല മരണപ്പെടുകയായിരുന്നു.വാമദേവനാണ് ഭർത്താവ്.മക്കൾ:ആദർശ്,അശ്വതി.മരുമകൻ:ശിവകുമാർ.