prin
കെ. വിശ്വംഭരൻ.

തിരുവനന്തപുരം: യൂണിവേഴ്‌സി​റ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേ​റ്റ സംഭവം ദൗർഭാഗ്യകരമെന്നു പ്രിൻസിപ്പൽ കെ. വിശ്വംഭരൻ. പ്രശ്നം പറഞ്ഞു തീർക്കാമെന്നു വിദ്യാർത്ഥികൾ ഉറപ്പു നൽകിയിരുന്നു. അത് വിശ്വസിച്ചതുകൊണ്ടാണ് ഇടപെടാതിരുന്നത്. മുൻവർഷങ്ങളിൽ ചില പ്രശ്നങ്ങളൊക്കെയുണ്ടായിരുന്നു. എന്നാൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണ് . 25 വർഷമായി താൻ ഈ കോളേജിൽ പ്രവർത്തിക്കുന്നു. പൊതുപരിപാടികൾക്ക് കുട്ടികളെ ക്ലാസിൽ നിന്നും വിളിച്ചിറക്കാറുണ്ട്. ഇത് തടയുന്നതിൽ അദ്ധ്യാപകർക്കു പരിമിതികളുണ്ട്. എന്നാൽ ഇപ്പോൾ അത്തരം പ്രവർത്തനങ്ങൾക്കു കുറവ് വന്നിട്ടുണ്ട്. അന്യായമായ പിരിവുകളും ഇല്ല. ആയിരക്കണക്കിനു വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ പല അഭിപ്രായങ്ങളുണ്ടാകും.

കോളജിൽ ഇടിമുറിയുള്ളതായി വിശ്വസിക്കുന്നില്ല. സംശയമുള്ളവർക്കു പരിശോധിക്കാം. അന്വേഷണത്തിൽ പൊലീസിനോടു സഹകരിക്കുമെന്നും പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോടു പറഞ്ഞു. വിദ്യാർത്ഥി പ്രവേശനത്തിന്റെ തിരക്കിലായതിനാൽ ഒന്നരമണിക്കൂർ നീണ്ട സംഘർഷത്തെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വെള്ളിയാഴ്ച പ്രിൻസിപ്പൽ പറഞ്ഞിരുന്നത്.