തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കഞ്ചാവുമായി റെയിൽവേ പൊലീസ് പിടികൂടി. എറണാകുളം പനങ്ങാട് സ്വദേശി ശ്രീക്കുട്ടൻ എന്ന സജിത്താണ് (23) തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായത്. എറണാകുളം ജില്ലയിൽ കഞ്ചാവ് വില്പനയടക്കം പത്തോളം കേസുകളിൽ പ്രതിയായ സജിത്ത്,​ തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി വില്പനയ്ക്കായി കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. എറണാകുളം ഡിവൈ.എസ്.പി പ്രഫുല്ലചന്ദ്രന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റെയിൽവേ പൊലീസ് ഇൻസ്‌പെക്ടർ ജയകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാറായ എൻ. സുരേഷ് കുമാർ,​ അസീം,​ സി.പി.ഒമാരായ ജോബിൻ,​ രതീഷ്‌കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.