കിളിമാനൂർ: തിരക്കേറിയ സംസ്ഥാന പാതയ്ക്ക് അരികിൽ കൊടും കാട്. കിളിമാനൂർ ടൗണിന് സമീപം ഇരട്ടച്ചിറ ജംഗ്ഷനിനോട് ചേർന്ന വസ്തുവിലാണ് കാട്ടുചെടികളും വള്ളിപടർപ്പുകളും വളർന്ന് കാടായി മാറിയത്. വർഷങ്ങളായി ഉടമ തിരിഞ്ഞു നോക്കാത്തതാണ് വസ്തു കാട് കയറാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഹോട്ടലുകൾ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ ഇതിന് സമീപത്തായി പ്രവർത്തിക്കുന്നുണ്ട്. കാട് വളർന്നതോടെ ഈ ഭാഗത്ത് വിഷപാമ്പുകൾ ഉൾപ്പെടെയുള്ളവയുടെ ശല്യം വർദ്ധിച്ചിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ പ്രദേശമാണ് ഇരട്ടച്ചിറയും പരിസരവും. കാട്ടു ചെടികൾ വളർന്ന് ഫുട്പാത്തിലേക്കും കടന്നതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ഭീതിയോടെയാണ്.