തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പാട്ടുപാടിയതിന്റെ പേരിൽ വിദ്യാർത്ഥിയെ എസ്.എഫ്.ഐക്കാർ കുത്തിപ്പരിക്കേല്പിച്ചതിനെതിരെ പാട്ടുപാടി പ്രതിഷേധവുമായി എ.ബി.വി.പി ഇന്നലെ സെക്രട്ടേറിയറ്റിന് മുന്നിൽ എ.ബി.വി.പി പ്രവർത്തകർ പ്രകടനമായെത്തി പാട്ടുപാടി പ്രതിഷേധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീഹരി ഉദ്ഘാടനം ചെയ്‌തു. എസ്.എഫ്.ഐ നേതൃത്വം നൽകുന്ന കാമ്പസുകളിൽ അവർക്കൊപ്പം നിൽക്കാത്തവരെ ആദ്യം ആക്രമിക്കും, പിന്നീട് ഊരുവിലക്കും. ഉയർത്തിപ്പിടിക്കുന്ന മുദ്രാവാക്യങ്ങളല്ല കാമ്പസുകളിൽ എസ്.എഫ്.ഐ നടപ്പാക്കുന്നതെന്നും ശ്രീഹരി പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എം. ഷാജി, ജില്ലാ സെക്രട്ടറി ശ്യാംമോഹൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ആരോമൽ, വിഷ്‌ണു, ഗോകുൽ എന്നിവർ സംസാരിച്ചു.