നെടുമങ്ങാട്: എ.ഐ.വൈ.എഫ് അറുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ പൂർവകാല നേതൃസംഗമം 'പോരാളികളുടെ സംഗമം' നടന്നു.സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം പി.കെ സാം അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി എസ്.ഷെമീർ സ്വാഗതം പറഞ്ഞു.എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ.ആർ.സജിലാൽ, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.ജി.ആർ അനിൽ,അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.എസ് അരുൺ,ജില്ലാ പ്രസിഡന്റ് എ.എസ് ആനന്ദകുമാർ, അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.എസ്.ആർ ഉണ്ണികൃഷ്ണൻ,ആർ.സജീഷ്കുമാർ,എസ്.ആർ രതീഷ്, അനൂജ എ.ജി തുടങ്ങിയവർ നേതൃത്വം നൽകി.