v

കടയ്ക്കാവൂർ: മത്സ്യ ബന്ധനത്തിനിടയിൽ തൊഴിലാളി മരണമടഞ്ഞു. അഞ്ചുതെങ്ങ് വാടയിൽ വീട്ടിൽ പരേതനായ സൂസമിവേലിന്റെ മകൻ ആസ്ക്കർ (51) ആണ് മ‌ണമടഞ്ഞത്. ശനിയാഴ്ച രാവിലെ അഞ്ചുതെങ്ങ് ഭാഗത്തുനിന്ന് സ്വന്തം വളളത്തിൽ മത്സ്യബന്ധനത്തിനുപോയതാണ്. ശക്തമായ തിരയടിച്ച് വളളംമറിഞ്ഞു. സമീപത്തുണ്ടായിരുന്ന മൽസ്യ തൊഴിലാളികൾ എത്തി അവശനായ ആസ്ക്കറെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്ക് മരണം സംഭവിച്ചു.ഫെബോനിമാതാവും റീത്ത ഭാര്യയും സാജൻ, ശാലിനി, ജയ എന്നിവർ മക്കളുമാണ്.