suseelan

മുടപുരം: ചിറയിൻകീഴ് മുടപുരം ജംഗ്‌ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ലോട്ടറി വില്പനക്കാരനായ ശിവകൃഷ്ണപുരം വേലിയ്ക്കകത്ത് വീട്ടിൽ സുശീലൻ ( 57 ) മരിച്ചു . വെള്ളിയാഴ്ച വൈകിട്ട് 6 . 30 ഓടെയായിരുന്നു അപകടം .മുടപുരം ജംഗ്‌ഷനിൽ ലോട്ടറി കടയിൽ ലോട്ടറി വിൽപ്പന നടത്തുന്ന സുശീലൻ ബന്ധുവായ രാമനാഥന്റെ ബൈക്കിൽ കയറി വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് ചിറയിൻകീഴ് ഭാഗത്ത് നിന്ന് അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചത് .ഗുരുതമായി തലയ്ക്ക് പരിക്കേറ്റ സുശീലനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.രാമനാഥനും പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിൽ വന്ന ബൈക്കിലെ രണ്ട് യുവാക്കളെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുശീലന്റെ ഭാര്യ: കുമാരി . മക്കൾ :ലിസി (ഐ . ഓ.ബി ,മരുതംകോട്) , ശ്രീജിത്ത്. മരുമകൻ : അരുൺകൃഷ്ണൻ ( കൈരളി ചാനൽ ) മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കരിച്ചു.