തിരുവനന്തപുരം : സുനിൽസ് ഇന്റർനാഷണൽ വാക്സ് മ്യൂസിയത്തിന്റെ രണ്ടാമത്തെ ബ്രാഞ്ച് കിഴക്കേകോട്ട അനന്തവിലാസം അനക്സിൽ കേന്ദ്രമന്ത്രി രാംദാസ് ആഠൗളെ ഉദ്‌ഘാടനം ചെയ്തു. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ ലെവി ഹാളിൽ നടന്ന ചടങ്ങിൽ വി.എസ്.ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി മുഖ്യാതിഥിയായിരുന്നു. മേയർ വി.കെ.പ്രശാന്ത്, ഒ.രാജഗോപാൽ എം.എൽ.എ, കെ.ടി.ഡി.സി ചെയർമാൻ എം.വിജയകുമാർ, ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, പ്രിൻസ് ആദിത്യവർമ്മ, ടൂർഫെഡ് എം.ഡി ഷാജിമാധവൻ, കൗൺസിലർ സുരേഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, ഡിസി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, കെ.പി.സി.സി മെമ്പർ വേലഞ്ചിറ സുകുമാരൻ, ശിവസേന സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ. സുഭാഷ് സുകുമാരൻ സ്വാഗതവും ശില്പി സുനിൽ കണ്ടല്ലൂർ നന്ദിയും പറഞ്ഞു. പ്രിൻസ് ആദിത്യവർമ്മയും സുനിൽ വാക്സ് മ്യൂസിയവും ചേർന്നാണ് ബ്രാഞ്ച് ആരംഭിച്ചത്.