മുരുക്കുംപുഴ: മുരുക്കുംപുഴ ലയൺസ് ക്ളബിന്റെയും കൾചറൽ ഒാർഗനൈസേഷൻ ലൈബ്രററിയുടെയും സംയുക്താഭിമുഖ്യത്തിൽ മുരുക്കുംപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള 200 കുടുംബങ്ങൾക്ക് ഒാണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി 200 പച്ചക്കറി വിത്ത് പാക്കറ്റുകൾ വിതരണം ചെയ്തു.വിത്തുപാക്കറ്റുകളുടെ വിതരണം തിരുവപനന്തപുരം താലൂക്ക് ലൈബ്രററി കൗൺസിൽ അംഗം ജെ.എം.റഷീദ് ഉദ്ഘാടനം ചെയ്തു.മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും കൾചറൽ ഒാർഗനൈസേഷൻ ലൈബ്രററി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ പോത്തൻകോട് ബ്ളോക്ക് പഞ്ചായത്ത് അംഗം വസന്തകുമാരി,സ്റ്റാൻലി,എസ്.ശശീന്ദ്രൻ,ജോർജ് എന്നിവർ സംസാരിച്ചു.