തിരുവനന്തപുരം: വള്ളക്കടവിൽ​ പുതിയപാലം നിർമ്മിക്കുന്നതിന് തടസമുണ്ടാക്കുന്ന തരത്തിൽ സർക്കാർ പുറമ്പോക്കിൽ അനധികൃത കൈയേറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൈയേറ്റം കണ്ടെത്തിയാൽ 1957ലെ കേരള ഭൂസംരക്ഷണ നിയമവും 2009ലെ ഭേദഗതി നിയമവും അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മിഷണർ നിർദ്ദേശിച്ചു. വള്ളക്കടവിലെ നിലവിലെ പാലത്തിന് പകരം പുതിയത് നിർമ്മിക്കാൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ​ അനധികൃത കൈയേറ്റക്കാരും കച്ചവടക്കാരും ഒഴിയാത്തതിനാൽ നിർമ്മാണം വൈകുന്നതായി ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹീം നൽകിയ പരാതിയിലാണ് നടപടി.