manalayam

വിതുര: തൊളിക്കോട് പഞ്ചായത്തിൽ തോട്ടുമുക്ക് വാർഡിലെ മണലയം കേന്ദ്രമാക്കി രൂപീകരിച്ച റസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം മണലയം സി.എസ്.ഐ ചർച്ച് ഹാളിൽ നടന്ന സമ്മേളനത്തിൽ കെ.എസ്. ശബരീനാഥൻ എം.എൽ.എ നിർവഹിച്ചു. റസിഡന്റ്‌സ് പ്രസിഡന്റ് മണലയം ലോറൻസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു മുഖ്യാതിഥിയായിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം തോട്ടുമുക്ക് അൻസർ, പഞ്ചായത്തംഗങ്ങളായ എം.പി. സജിത, ബി. ബിജു, ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർ ഷിഹാബ്, വൈസ് പ്രസിഡന്റ് കെ. രഘു, മണലയം റസിഡന്റ്സ് സെക്രട്ടറി എസ്. സതീഷ്‌കുമാർ, മുൻ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭനാജോർജ്, മുൻ തൊളിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. പ്രഭാകരൻ, ബി.ജെ.പി പ്രസിഡന്റ് തച്ചൻകോട് വേണുഗോപാൽ, മണലയം റസിഡന്റ്സ് രക്ഷാധികാരിമാരായ കെ.വേലപ്പൻ, കെ.മണിലാൽ, വൈസ് പ്രസിഡന്റ് സുജാബൈജു, കെ.പ്രേംകുമാർ, പാസ്റ്റർ എൽ.രാജു, ആർ. സത്യനേശൻ, എൻ.നജിമുൻസ, പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എ.ബേക്കർ, എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് യോഗത്തിൽ സമ്മാനങ്ങൾ നൽകി. ഭക്ഷ്യധാന്യകിറ്റുകളും പഠനോപകരണങ്ങളും ചികിത്സാ സഹായവും വിതരണം നടത്തി. മാദ്ധ്യമ പുരസ്‌കാരം നേടിയ കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.