കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ തോലയവട്ടത്തിൽ വീട്ടമ്മയുടെ ഏഴരപ്പവന്റെ മാല പൊട്ടിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഒരാൾ ഓടി രക്ഷപ്പെട്ടു. തോലയവട്ടം സ്വദേശി സുരേഷ് കുമാറിന്റെ ഭാര്യയുടെ മാല മോഷ്ടിച്ച എസ്.ടി മങ്കാട് എഡ്വിൻ ജോസിനെയാണ് (27 )​നാട്ടുകാർ പിടികൂടിയത്. ഇന്നലെ പുലർച്ചെ 4ന് ആയിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഇതിനുശേഷം മറ്റൊരു വീട്ടിൽ മോഷണം നടത്തുന്നതിനിടെ നാട്ടുകാർ ഓടിക്കൂടി. തുടർന്നുള്ള അന്വേഷണത്തിലാണ് മാലയുമായി ഒരാൾ പിടിയിലായത്. കരുങ്കൽ പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റുചെയ്‌തു.