വിതുര: വിതുര സർവീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ വികസനപ്രവർത്തനങ്ങളുടേയും നവീകരിച്ച പ്രഭാതസായാഹ്നശാഖയുടെയും ഉദ്ഘാടനം വിതുര കലുങ്ക് ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ഷാജി മാറ്റാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനം നെടുമങ്ങാട് മുൻസിപ്പൽ ചെയർമാൻ ചെറ്റച്ചൽ സഹദേവനും അപകട ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്തംഗം വി. വിജുമോഹനും മരണാനന്തരസഹായനിധിയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. അജിതകുമാരിയും കുട്ടികളുടെ സമ്പാദ്യപദ്ധതിയുടെ ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്. വിദ്യാസാഗറും നിർവഹിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി കെ. അബ്ബാസ് സ്മാരക എൻഡോവ്‌മെന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ജെ.വേലപ്പൻ സ്ട്രോങ് റൂമിന്റെ ഉദ്ഘാടനവും നിർവഹിച്ചു. ടി. വിജുശങ്കർ, ഷാഹുൽനാഥ് അലിഖാൻ, പി. അയ്യപ്പൻപിള്ള, എം.എസ്. റഷീദ്, എസ്.എൻ. അനിൽകുമാർ, പി. ബാലകൃഷ്ണൻനായർ, കെ. വിനിഷ്കുമാർ, ബാങ്ക് സെക്രട്ടറി പി. സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ മികച്ച ജനപ്രതിനിധിക്കുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡംഗം ചാരുപാറരവി ഉഹാരം നൽകി ആദരിച്ചു. മുൻ ബാങ്ക് പ്രസിഡന്റുമാരായ വിതുര ശശി, ആർ. ജയദേവൻ, എൻ. ഗംഗാധരൻനായർ, ജി. മോഹനൻ എന്നിവരേയും യോഗത്തിൽ ആദരിച്ചു.