july14g

ആറ്റിങ്ങൽ: ലീഡർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ. കരുണാകരൻ ജന്മദിനാഘോഷ സമ്മേളനവും ലീഡർ പുരസ്കാര സമർപ്പണ ചടങ്ങും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. പീതാംബരകുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ,കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് അംബി രാജ, വൈസ് പ്രസിഡന്റ് ജയചന്ദ്രൻ,​ ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർപേഴ്സൺ വസുമതി.ജി.നായർ, നഗരസഭാ പ്രതിപക്ഷ നേതാവ് അനിൽകുമാർ ആലംകോട് ചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ, കൗൺസിലർമാരായ പ്രിൻസ് രാജ്, പ്രശാന്ത്, ശോഭന കുമാരി, ഗീതകുമാരി, മുൻ കൗൺസിലർ ആലംകോട് നാസിം, രഘു റാം, എം.എച്ച്. അഷറഫ്, ശ്രീരംഗൻ, കെ.ജെ. രവികുമാർ എന്നിവർ സംസാരിച്ചു. ലീഡർ പുരസ്‌കാരം കെ. അജന്തൻ നായർ സ്വീകരിച്ചു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ അനുമോദിച്ചു.