
കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും വലിയ വരുമാന സ്രോതസുകളിലൊന്നായ 28-ാം മൈൽ ചന്തയിൽ പുതിയതായി പണിത ഗേറ്റിന്റെയും ചുറ്റുമതിലിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി നിർവഹിച്ചു.വാർഡ് മെമ്പർ യമുന ബിജു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണിലാൽ പങ്കെടുത്തു.പഞ്ചായത്ത് ഫണ്ടിൽ നിന്ന് അനുവദിച്ച തുകകൊണ്ടാണ് നിർമ്മാണപ്രവർത്തനം പൂർത്തിയാക്കിയത്.
ഫോട്ടോ. 28ാം മൈൽ ചന്തയിൽ നിർമ്മിച്ച ചുറ്റുമതിലിന്റെയും ഗേറ്റിന്റെയും ഉദ്ഘാടനം വാർഡ് മെമ്പർ യമുന ബിജുവിന്റെയും വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മണി ലാലിന്റെയും സാന്നിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.തമ്പി ഉദ്ഘാടനം ചെയ്യുന്നു