-ramakrishnan-

തിരുവനന്തപുരം: യു. കെയിലേക്ക് സംസ്ഥാന സർക്കാർ മുഖേന നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച അന്തിമ ചർച്ചകൾക്കും കരാർ ഒപ്പിടുന്നതിനും മന്ത്റി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം യു.കെ യിൽ എത്തി. തൊഴിലും നൈപുണ്യവും വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, ഒഡെപെക് ചെയർമാൻ എൻ. ശശിധരൻ നായർ, മന്ത്റിയുടെ അഡിഷണൽ പ്രൈവ​റ്റ് സെക്രട്ടറി ദീപു. പി. നായർ എന്നിവരാണ് സംഘത്തിലുള്ളത്.ഇന്ന് മാഞ്ചസ്​റ്ററിൽ ഹെൽത്ത് എജ്യൂക്കേഷൻ ഇംഗ്ലണ്ടുമായി (എച്ച് .ഇ .ഇ ) വിശദമായ ചർച്ചകൾക്കശേഷം കരാർ ഒപ്പിടും.ചൊവ്വാഴ്ച നാഷണൽ ഹെൽത്ത് സർവീസിന് ( എൻ.എച്ച്.എസ്) കീഴിലെ ആശുപത്രികൾ സന്ദർശിച്ച് അധികൃതരുമായി ആശയവിനിമയം നടത്തും. 17 ന് യു.കെ ആരോഗ്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള ലോർഡ് ക്രിസ്പിനെ
സന്ദർശിക്കും. സംസ്ഥാനസർക്കാർ സർവീസിലുള്ള നഴ്‌സുമാർക്കും യു.കെയിൽ ഇതിന്റെ ഭാഗമായി അവസരം ലഭിക്കും.