ചിറയിൻകീഴ്: ചിറയിൻകീഴ് ശ്രീചിത്രാ പബ്ലിക് സ്കൂളിലെ ആർട്സ് ഫെസ്റ്റിവൽ ചലച്ചിത്ര താരം ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ടി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. 95-ാം പിറന്നാൾ ആഘോഷിക്കുന്ന ജി.കെ. പിള്ളയ്ക്ക് സ്കൂൾ മാനേജരും സ്കൂൾ ഡയറക്ടർ എസ്. പുഷ്പവല്ലിയും ചേർന്ന് ഉപഹാരം നൽകി. സ്കൂൾ ഡയറക്ടർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ആശ എസ്. നായർ, പി.ടി.എ പ്രസിഡന്റ് ഷീല, സ്കൂൾ ഹെഡ് ഗേൾ രഞ്ജന തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ വേദികളിലായി കലാമത്സരങ്ങൾ അരങ്ങേറി.