kseb

തിരുവനന്തപുരം:കാലവർഷം ദുർബലമാണെങ്കിലും ഉടനെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി തയ്യാറാകില്ലെന്നു സൂചന. മഴ ലഭിച്ചില്ലെങ്കിൽ 15 ന് (ഇന്ന്) ശേഷം വൈദ്യുത നിയന്ത്രണം ഏർപ്പെടുത്താനായിരുന്നു നാലിനു ചേർന്ന ബോർഡ് യോഗം തീരുമാനിച്ചത്. അതിനു ശേഷം ഒറ്റപ്പെട്ട മഴയെ തുടർന്ന് ഡാമുകളിലേക്ക് നീരൊഴുക്ക് കൂടിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി മഴ തീരെ കുറഞ്ഞത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ടെങ്കിലും വൈദ്യുതി നിരക്ക് കുത്തനെ വർദ്ധിപ്പിച്ചത് ജനരോഷം ഉണ്ടാക്കിയതിനാൽ ഇന്നത്തെ യോഗം വൈദ്യുതി നിയന്ത്രണം തീരുമാനിക്കാനിടയില്ല.

ഡാമുകളിലെ ജലനിരപ്പ് കുറയുന്നതിനാൽ ജലവൈദ്യുതിയുടെ ഉപഭോഗം പ്രതിദിനം 12 ദശലക്ഷം യൂണിറ്റ് ആയി ക്രമീകരിക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിരുന്നു. ജലനിരപ്പ് 390 ദശലക്ഷം യൂണിറ്റിൽ താഴെപോയാൽ സിസ്റ്റം ഓപ്പറേഷൻ അലർട്ട് കൊണ്ടുവരാനായിരുന്നു കഴിഞ്ഞ യോഗം തീരുമാനിച്ചത്. അങ്ങനെയൊരു സാഹചര്യം ഈ മാസം ഉണ്ടാകില്ലെന്നാണ് കണക്കുകൂട്ടുന്നത്.

ഉപഭോഗം കുറയ്ക്കുന്നതും നിരക്ക് വർദ്ധനയുടെ അനന്തരഫലങ്ങളും സ്‌മാർട്ട് മീറ്റർ സംബന്ധിച്ചും ഇന്നത്തെ യോഗം ചർച്ച ചെയ്യും