നെവാർക്ക് : അമേരിക്കൻ പ്രൊഫഷണൽ ബോക്സിംഗ് സർക്യൂട്ടിലെ അരങ്ങേറ്റ മത്സരത്തിലും ഇന്ത്യൻ ബോക്‌സർ വിജേന്ദർ കുമാർ സിംഗിന് വിജയം. തന്നേക്കാൾ പരിചയ സമ്പന്നനായ മൈക്ക് സ്‌നൈഡറെ ടെക്നിക്കൽ നോക്കൗട്ടിലൂടെയാണ് വിജേന്ദർ ഇടിച്ചുവീഴ്ത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ബെയ്ജിംഗ് ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്ന വിജേന്ദർ പ്രൊഫഷണൽ റിംഗിലേക്ക് കളം മാറിയതിന് ശേഷമുള്ള തുടർച്ചയായ 11-ാം വിജയമാണിത്. പ്രൊഫഷണൽ റിംഗിൽ വിജേന്ദർ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.
ഐ.പി.എല്ലിൽ രണ്ട്
ടീമുകൾകൂടി വരും
മുംബയ് : ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എട്ടിൽനിന്ന് പത്താക്കാൻ ബി.സി.ബി.ഐ ഉടൻ തീരുമാനമെടുത്തേക്കും. 2011 ൽ ടീമുകളുടെ എണ്ണം പത്താക്കിയിരുന്നുവെങ്കിലും രണ്ടുവർഷത്തിനുശേഷം ആ തീരുമാനം പിൻവലിച്ചിരുന്നു. ഇത്തവണ ടീമുകളെ സ്വന്തമാക്കാൻ അദാനി ഗ്രൂപ്പ്, ആർ.പി.ജി, സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ടാറ്റ തുടങ്ങിയ കോർപ്പറേറ്റ് വമ്പൻമാർ തയ്യാറാണെന്നാണ് വിവരം.
കാലിസിനെ ഒഴിവാക്കി
കൊൽക്കത്ത : കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യകോച്ച് ജാക് കാലിസിനെയും സഹപരിശീലകൻ സിമോൺ കാറ്റിച്ചിനെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒഴിവാക്കി.