v

കടയ്‌ക്കാവൂർ: പള്ളിമുക്ക് യു.ഐ.ടി കോളേജിൽ എസ്.എഫ്.ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. നിലയ്‌ക്കാമുക്ക് ജംഗ്ഷനിൽ നിന്നു ആരംഭിച്ച മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ്. അനൂപ് ഉദ്ഘാടനം ചെയ്‌തു. യൂത്ത് കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് അരുൺ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് സെക്രട്ടറി ലജപതി, മെമ്പർമാരായ ഗണേഷ്, കൃഷ്‌ണകുമാർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അൻസർ, ഷാൻ, നൗഫൽ, പ്ളാവിള ജോസ്, ചിക്കു സജുലാൽ, ബിജി ഉണ്ണി, മേഘ് മുരളി, മൺസൂർ, സബീർ, ജയൻ തുടങ്ങിയവർ പങ്കെടുത്തു. കോൺഗ്രസ് വക്കം മണ്ഡലം പ്രസിഡന്റ് എൻ. ബിഷ്‌ണു സ്വാഗതം പറഞ്ഞു.