ലണ്ടൻ: ഹാരിരാജകുമാരന്റെ ഭാര്യ മേഗൻ മെർക്കിളിന്റെ വേഷത്തെപ്പറ്റി പുതിയ വിവാദം. ലയൺ കിംഗ് സിനിമ കാണാൻ ഭർത്താവ് ഹാരിയോടൊപ്പം എത്തിയപ്പോൾ അകംപുറം കാണുന്ന തരത്തിലുള്ള വസ്ത്രംധരിച്ചതാണ് വിവാദത്തിന് ഇടയാക്കിയത്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിമർശനം കൊടുമ്പിരികൊണ്ടത്. മാറിടങ്ങളുടെ കുറച്ചുഭാഗവും മുതുകും ദൃശ്യമാകുന്ന വേഷം രാജകുടുംബത്തിന്റെ അംഗത്തിന് ചേർന്നതല്ലെന്നാണ് വിമർശകരുടെ അഭിപ്രായം.നടിയും മോഡലുമായിരുന്ന മേഗൻ വസ്ത്രധാരണത്തിൽ പഴയസ്വഭാവം കാണിച്ചെന്നും രാജകുടുംബാംഗമായത് അറിഞ്ഞില്ലേ എന്നും അവർ ചോദിക്കുന്നു. സിനിമാനടിയായിരുന്നപ്പോൾ മേഗൻ പോസുചെയ്ത ശരീരഭംഗി വെളിവാക്കുന്ന ചിത്രങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ഹാരിയുമായുള്ള വിവാഹത്തിന് തൊട്ടുമുമ്പ് രാജകുടുംബവുമായി ബന്ധമുള്ളവർ അഭ്യർത്ഥിച്ചിരുന്നു.
എന്നാൽ വിമർശനത്തിൽ കഴമ്പില്ലെന്നാണ് മേഗൻ അനുകൂലികൾ പറയുന്നത്. മേഗനോ ഹാരിയോ വിവാദത്തെക്കുറിച്ച് പ്രതികരിച്ചിട്ടുമില്ല.
സഹോദര പത്നിയായ കേയ്റ്റുമായി മേഗൻ കടുത്ത ശത്രുതയിലാണെന്നും കണ്ടാൽപ്പോലും ഇരുവും മിണ്ടില്ലെന്നുമാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. രാജകുടുംബവുമായി അടുപ്പമുള്ളവരെന്ന് അവകാശപ്പെടുന്ന ചിലരുടെ സ്ഥീതീകരണത്തോടെയാണ് വാർത്തകൾ പടച്ചുവിട്ടിരുന്നത്.
കഴിഞ്ഞദിവസം വിംബിൾഡൺ മത്സരം കാണാനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ പുറത്തുവന്നതോടെ ശത്രുതയെക്കുറിച്ചുള്ള വാർത്ത വെറും കെട്ടുകഥയാണെന്ന് വ്യക്തമായി. എന്നാൽ ഇത് പൊതുജനങ്ങളുടെ കണ്ണിൽ മണ്ണിടാനുള്ള അടവാണിതെന്നാണ് നേരത്തേ വാർത്ത പ്രചരിച്ചവർ പറയുന്നത്. ബോഡിലാംഗ്വേജ് വിഗദ്ധർ ഇതിനെ നിഷേധിക്കുകയാണ്. ഇരുവരുടെയും സ്നേഹം നൂറുശതമാനം സത്യമാണെന്നാണ് അവർ പറയുന്നത്.