madonna

വാഷിംഗ്ടൺ: പോപ്പ് താരം മഡോണയ്ക്ക് എത്രകാമുകന്മാരുണ്ട്?ഉത്തരം പറയാൻ ക്ഷ വരച്ചുപാേകും. കാരണം വേറൊന്നുമല്ല. അറുപത് വയസിനിടയിൽ സാക്ഷാൽ മൈക്കിൾ ജാക്സണുൾപ്പെടെ പത്തിലധികംപേരുമായി ബന്ധമുണ്ടായിരുന്നു . രണ്ടുപേരെ ഒൗദ്യോഗികമായി വിവാഹം ചെയ്തിട്ടുണ്ട്. ഇവർ ഉൾപ്പെടാതെയാണ് പന്ത്രണ്ടുപേർ. ഇൗ വയസാംകാലത്തും മഡോണയ്ക്ക് പ്രണയമുണ്ടെന്നാണ് പറഞ്ഞുകേൾക്കുന്നത്.തന്നെക്കാൾ ഏറെ പ്രായംകുറഞ്ഞവരാണ് മഡോണയുടെ കാമുകരിൽ മിക്കതും. അതിലായിരുന്നു താരം അഭിമാനം കൊണ്ടിരുന്നതുംഏറെ വിമർശിക്കപ്പെട്ടതും.

1985 ലായിരുന്നു നടൻ സീൻപെന്നുമായുള്ള മഡോണയുടെ ആദ്യവിവാഹം. 1989 വരെ ബന്ധം നീണ്ടു. അടുത്ത ഒൗദ്യോഗിക വിവാഹം 2000 ലായിരുന്നു. സംവിധായകൻ ഗേ റിച്ചാർഡായിരുന്നു വരൻ. എട്ടുവർഷം ബന്ധം നീണ്ടു. ഇതിൽ ഒരു കുട്ടിയുണ്ട്. അനുഭവത്തിൽ നിന്ന് പാഠംപഠിച്ചിട്ടാണോ എന്തോ പിന്നീടിതുവരെ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

തന്നെക്കാൾ മുപ്പതുവയസുകുറഞ്ഞ മോഡൽ കെവിൻ സാംപിയോയുമായുള്ള ബന്ധമാണ് ഒടുവിൽ വലിയതോതിൽ മാദ്ധ്യമശ്രദ്ധകിട്ടിയ ബന്ധം.ഒരു സംഗീത ആൽബവുമായി ബന്ധപ്പെട്ട ചടങ്ങിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അപ്പോൾത്തന്നെ അടുപ്പം തുടങ്ങിയത്രേ. മഡോണ കാമുകന് സ്നേഹചുംബനങ്ങളും കൈമാറി. തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തി മഡോണയാണെന്ന് കെവിൻ പറഞ്ഞതോടെ പാപ്പരാസികൾ പ്രണയം ഉറപ്പിച്ചു. ഇരുവരും പലയിടത്തുവച്ചും കണ്ടുമുട്ടി​യെന്ന് വാർത്തകൾ പ്രചരി​ച്ചി​രുന്നു. പക്ഷേ, മഡോണയോ കെവി​നോ പ്രണയത്തെക്കുറി​ച്ച് ഒന്നും പറഞ്ഞതേയി​ല്ല.

കെവി​നുമായുള്ള ബന്ധത്തി​നുമുമ്പ് യുവ ഡാൻസറായ തി​മോർ സ്റ്റീഫൻസുമായി​ മഡോണ കടുത്ത പ്രണയത്തി​ലായി​രുന്നു. പക്ഷേ, ആയുസ് കുറച്ചുനാൾ മാത്രമായി​രുന്നു. 2010മുതൽ 2013വരെ ഫ്രഞ്ച് നൃത്തസംവി​ധായകനായ ബ്രാഹി​ം സൈബാട്ടുമായായി​രുന്നു പ്രണയം. അതി​നുമുമ്പ് ബ്രസീലി​ലെ യുവജനങ്ങളുടെ ഹീറോയായ ജീസസ് ലുസായി​രുന്നു കാമുകൻ. 2008 ൽ തു‌ടങ്ങി​യ അടുപ്പം 2010 വരെ നീണ്ടു.

അമേരി​ക്കൻ അത്‌ലറ്റ് കാർലോസ് ലി​യാേണുമായുള്ള ബന്ധത്തി​ൽ ഒരു കുട്ടി​യുണ്ട്. 1994 മുതൽ 1997വരെയായി​രുന്നു ബന്ധം. 1996ലായിരുന്നു കുഞ്ഞ് ജനിച്ചത്. 1990 ലായിരുന്നു മൈക്കിൾ ജാക്സനുമായുള്ള ബന്ധം. ജീവചരിത്രകാരനും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. അധികം പ്രശസ്ത്രരല്ലാത്തവരുമായിപ്പോലും മഡോണയ്ക്ക് പ്രണയമുണ്ടായിരുന്നു.