ആറ്റിങ്ങൽ: മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബസ് കയറിയിറങ്ങി ചികിത്സയിലായിരുന്ന ആറ്റിങ്ങൽ മാമം പുല്ലുവിള വീട്ടിൽ കൃഷ്ണൻകുട്ടി നായർ (73) മരിച്ചു. ജൂൺ 26 നായിരുന്നു അപകടം . വീട്ടിലേയ്ക്കു പോകാൻ ബസ് കയറാനായി മുനിസിപ്പൽ സ്റ്റാൻഡിൽ എത്തിയ ഇദ്ദേഹത്തെ സ്പീഡിൽ വന്ന ബസ്സ് ഇടിച്ചിടുകയും കാലിലൂടെ പിൻ ചക്രം കയറി ഇറങ്ങുകയുമായിരുന്നു.ഭാര്യ: രാജമ്മ, മക്കൾ: ഷീജ, ശ്രീജ. സഞ്ചയനം 20 ന് രാവിലെ 8 ന്.