വെഞ്ഞാറമൂട്: ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനിയുടെ 66 ാം- ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുനാട് കുരിശ് മലയിൽ നിന്ന് ആരംഭിച്ച പദയാത്രക്ക് പിരപ്പൻകോട് സെന്റ് ജോസഫ് ഇടവകയും, സെന്റ് ജോൺസ് മെഡിക്കൽ വില്ലേജും ചേർന്ന് സ്വീകരണം നല്കി. ഇടവക വികാരി ഫാ. ജോസ് കിഴക്കേടത്ത്, സെക്രട്ടറി ജൂസൻ, അസി.ഡയറക്ടർ ഫാ.അലക്സാണ്ടർ വലിയ വീട്ടിൽ, ഇടവക അംഗങ്ങൾ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്. മെത്രാപ്പൊലിത്തമാരായ ജോസഫ് മാർതോമസ്, ഗീവർഗീസ് മാർ മാക്കാറിയോസ്, തോമസ് മാർ അന്തോണിയോസ്, ജേക്കബ് മാർ ബർണവസ് എന്നിവരുടെ നേതൃത്വത്തിലാണ് തീർത്ഥാടന പദയാത്ര.