വെഞ്ഞാറമൂട്: ഭാരതീയ ജനതാ യുവമോർച്ച നെട്ടറ യൂണിറ്റ് മൂന്നാം വാർഷികം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളെ അനുമോദിക്കുകയും വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാർ, യുവമോർച്ച നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് ആർ.പി. അഭിലാഷ്, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് മുരളീകൃഷ്ണൻ, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്യാംകൃഷ്ണ, യൂണിറ്റ് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി പ്രണവ്, വൈസ് പ്രസിഡന്റ് ദിനു തുടങ്ങിയവർ സംസാരിച്ചു.