വിഴിഞ്ഞം: വെള്ളായണി കാർഷിക കോളജിലെ മുൻ പ്രൊഫസറായിരുന്ന ഡോ.എൻ.പി. കുമാരി സുഷമ അനുസ്മരണവും അവാർഡ് വിതരണവും നടന്നു. എം. വിൻസന്റ് എം.എൽ എ ഉദ്ഘാടനം ചെയ്തു. കാർഷിക കോളജ് ഡീൻ ഡോ.എ. അനിൽകുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ വി. ലതാകുമാരി, ബ്ലോക്ക് മെമ്പർ ജെ. ഗിരിജ, തോമസ് ജോർജ്, എബിൻ ജോർജ്, എം. ജോയി, ജി. സുധാകരൻ നായർ, ബി. സീമ തുടങ്ങിയവർ പങ്കെടുത്തു.