നെടുമങ്ങാട് : കരകുളം ഏണിക്കരയ്ക്കു സമീപം കാറിടിച്ചു മരിച്ച സ്‌കൂട്ടർ യാത്രക്കാരൻ നെടുമ്പാറ ജി. ആർ. എ. 64 വേങ്കോട് വീട്ടിൽ ജസ്റ്റസിന് (64) അന്ത്യാഞ്ജലി.ഞായറാഴ്ച വൈകീട്ട് നാലു മണിക്ക് ഏണിക്കരയിലുള്ള കരകുളം ഗവ. എൽ. പി. ബി. എസിനു സമീപമാണ് അപകടം നടന്നത്. കടകളിൽ പാൽ വിതരണത്തിനായി പോവുകയായിരുന്ന ജസ്റ്റസിന്റെ സ്കൂട്ടറിനു പിന്നാലെ വരികയായിരുന്ന കാർ ഇടിച്ച് വീഴ്ത്തി ഓടിച്ചു പോവുകയായിരുന്നു.റോഡിനു വശത്തേക്ക് തെറിച്ചു വീണ ജസ്റ്റസ് ആശുപത്രിയിലേക്കുള്ള വഴിയിൽ മരിച്ചു.അപകട ശേഷം നിർത്താതെപോയ കാറിനെയും കാറോടിച്ചിരുന്ന ആനാട് സ്വദേശിനിയെയും നാട്ടുകാർ പിന്തുടർന്ന് പിടികൂടി അരുവിക്കര പൊലീസിൽ ഏൽപ്പിച്ചിരുന്നു.മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടുകാരും ബന്ധുക്കളും ഏറ്റുവാങ്ങി ഇന്നലെ വൈകീട്ട് വീട്ടുവളപ്പിൽ അടക്കം ചെയ്തു. ഭാര്യ: പുഷ്പലീല, മക്കൾ: ജാസ്മിൻ, ജിനോജ്, ജിജിൻ. മരുമക്കൾ: ഷിബു, ലിയ, ജിനോജ്.