dharna

കിളിമാനൂർ: തട്ടത്തുമല ബഡ്സ് സ്കൂളിന് സമീപം നിന്ന ഈട്ടി മരം മുറിച്ച് കടത്തിയ പരാതിയിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പഴയകുന്നുമ്മൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഴയകുന്നുമ്മൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി അംഗം എൻ. സുദർശനൻ ഉദ്ഘാടനം ചെയ്തു. മരം മുറിച്ചുകടത്തിയതിൽ പഞ്ചായത്ത് പ്രസിഡന്റിനും, വാർഡംഗത്തിനും പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറി പൊലീസിന് പരാതി നൽകിയിരുന്നു. മണ്ഡലം പ്രസിഡന്റ് അടയമൺ മുരളീധരൻ അദ്ധ്യക്ഷനായ ധർണയിൽ ഡി.സി.സി.ജനറൽ സെക്രട്ടറി എ. ഷിഹാബുദീൻ, ബ്ലോക്ക് അംഗം ഗംഗാധര തിലകൻ, ജോണി, ഗിരി കൃഷ്ണൻ, ഹരിശങ്കർ, നളിനൻ, രാജേന്ദ്രൻ, നസീർ, ശ്യാംനാഥ്, സുനി എന്നിവർ പങ്കെടുത്തു.