current-charge
current charge

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിന്റെ കുറവുണ്ടെങ്കിലും ഈ മാസം 31 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എസ്.എൻ.പിള്ള പറഞ്ഞു. എന്നാൽ ആഗസ്റ്റിൽ മഴയുണ്ടായില്ലെങ്കിൽ പവർകട്ട് ഏർപ്പെടുത്താതെ മാർഗമില്ലെന്ന് ഇന്നലെ നടന്ന വൈദ്യുതിബോർഡ് ഉന്നതതല അവലോകനയോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

18 മുതൽ 24 വരെ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാൽ ആഗസ്റ്റ് ഒന്നിന് വൈദ്യുതി ബോർഡ് വീണ്ടും യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ലോഡ് ഷെഡിംഗിന്റെ കാര്യത്തിൽ അന്തിമതീരുമാനമെടുക്കും. ഡാമുകളിലെ ജലനിരപ്പ് കണക്കിലെടുത്ത് ജലവൈദ്യുതിയുടെ ഉപഭോഗം ആറ് മുതൽ 12 ദശലക്ഷം യൂണിറ്റ് വരെ ക്രമീകരിക്കാനാണ് തീരുമാനം.

ഉപഭോഗം 80 ദശലക്ഷത്തിന് മുകളിലായാൽ മാത്രമെ നിയന്ത്രണത്തെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.