ലണ്ടൻ : വിംബിൾഡണിന് ശേഷമുള്ള ടെന്നിസ് റാങ്കിംഗിൽ പുരുഷ വിഭാഗത്തിൽ നൊവാക്ക് ജോക്കോവിച്ചും വനിതാ വിഭാഗത്തിൽ ആഷ്ലി ബർട്ടിയും ഒന്നാം റാങ്കിൽ തുടരുന്നു. ബർട്ടി വനിതാ സിംഗിൾസിൽ പ്രീക്വാർട്ടറിൽ പുറത്തായിരുന്നു. പക്ഷേ, തൊട്ടുപിന്നിലുണ്ടായിരുന്ന നവോമി ഒസാക്ക, കരോളിന പ്ളസ്കോവ എന്നിവർക്കും പ്രീ ക്വാർട്ടറിൽ കടക്കാനാകാതെ പോയതോടെ ബാർട്ടിയുടെ ഒന്നാം റാങ്കിന് വെല്ലുവിളിയുണ്ടായില്ല.
തന്റെ അഞ്ചാം വിംബിൾഡൺ നേട്ടത്തോടെ നൊവാക്ക് ജോക്കോവിച്ച് ഒന്നാം റാങ്ക് സുരക്ഷിതമാക്കുകയായിരുന്നു. സെമിയിൽ ഫെഡററോട് തോറ്റ നദാലാണ് രണ്ടാം റാങ്കിൽ. ഫെഡറർ മൂന്നാമതുണ്ട്.