തിരുവനന്തപുരം: വഞ്ചിയൂർ മള്ളൂർ റോഡ് (എം.ആർ.ആർ.എ- 42) മൈനാകത്തിൽ യൂണിവേഴ്‌സിറ്റി കോളേജ് മുൻ ഇക്കണോമിക്‌സ് വിഭാഗം തലവനും സാമ്പത്തികകാര്യ വിദഗ്ദ്ധനുമായ പ്രൊഫ. എം. ശാർങധരൻ (95) നിര്യാതനായി. ശ്വാസസംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 5.25 നായിരുന്നു അന്ത്യം. ഭാര്യ ബി. ശിവസുധ കഴിഞ്ഞ മാസം 27 നാണ് മരിച്ചത്. മക്കൾ: എസ്. ഗീത, എസ്. അനിൽ (റിട്ട. എക്‌സിക്യൂട്ടിവ് എൻജിനിയർ, ജലവിഭവ വകുപ്പ്), എസ്. വേണു. മരുമക്കൾ: പി. ഉണ്ണിക്കൃഷ്ണൻ (റിട്ട. ഡി.ജി.എം, എഫ്.ഇ.ഡി.ഒ ഉദ്യോഗമണ്ഡൽ), മിനി .ജി.എസ്. (അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്), ലീന .സി (അസി. പ്രൊഫസർ, കെ.യു.സി.ടി.ഇ, കാര്യവട്ടം). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം 22ന് രാവിലെ 8.30ന്.