പാറശാല: പാറശാല പവതിയാൻവിള ജംഗ്‌ഷന് സമീപം പ്രവർത്തനം ആരംഭിച്ച ദേവപ്രസ്ഥ ആയുർവേദ ആരോഗ്യകേന്ദ്രം സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പങ്കജ കസ്തൂരി എം.ഡി ഡോ. ജെ.ഹരീന്ദ്രൻ നായർ, പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിലെ പ്രൊഫ. ഡോ.കൃഷ്ണകുമാർ, മുൻ എം.എൽ.എ എ.ടി.ജോർജ്, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സെയ്ദലി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഡോ. സി.ഡി.ലീന, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എസ്.കെ.ബെൻഡാർവിൻ, പ്രശസ്ത സാഹിത്യകാരൻ ഡോ. എസ്.വി.വേണുഗോപൻ നായർ, ഗവ.മെഡിക്കൽ കോളേജ് സർജറി വിഭാഗം അഡി.പ്രൊഫസർ ഡോ. എസ്.കെ.അജകുമാർ, കേരളകൗമുദി കോളമിസ്റ്റ് കെ.ചെല്ലയ്യൻ നാടാർ തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് പാർട്ടണർ വി. പുരുഷോത്തമൻ നായർ സ്വാഗതവും ഡോ. വി.പി.ഉത്തംഷാ നന്ദിയും പറഞ്ഞു.