ടൈംടേബിൾ
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് നാലാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക് പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ
എട്ട്, ആറ്, നാല് സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ് (HI) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ 19 മുതൽ 26 വരെ നടത്തും.
പരീക്ഷാഫലങ്ങൾ
ആറാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2013 സ്‌കീം (സപ്ലിമെന്ററി) ഫെബ്രുവരി/മാർച്ച് 2019, സിവിൽ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം പ്രൊഡക്ഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം ഇൻഡസ്ട്രിയൽ എൻജിനിയറിംഗ്, മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനിയറിംഗ്, എയ്റോനോട്ടിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 22.
2013 സ്‌കീം ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് എട്ട്, ആറ് സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി (യൂണിറ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പിഴ കൂടാതെ 25 വരെയും 1000 രൂപ പിഴയോടെ ആഗസ്റ്റ് 1 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എസ്.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബയോടെക്‌നോളജി മൾട്ടിമേജർ (2017 അഡ്മിഷൻ റഗുലർ, 2016 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2015, 2014 2013 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പി.ജി പ്രവേശനം : രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
പി.ജി. പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ പ്രവേശന ഫീസ് ഓൺലൈനായി ഒടുക്കണം. മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസടയ്‌ക്കേണ്ടതില്ല.
അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. 17,18,19 തീയതികളിലാണ് കോളേജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെമ്മോയിൽ പറഞ്ഞിരിക്കുന്ന ദിവസം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. കോളേജുകളിൽ അഡ്മിഷൻ നേടിക്കഴിഞ്ഞവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഹയർ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്‌മെന്റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കോളേജിൽ നിന്നു ടി.സി. വാങ്ങിയ ശേഷം പുതിയ അലോട്ട്‌മെന്റ് പ്രകാരമുള്ള കോളേജിൽ അഡ്മിഷൻ എടുക്കണം.