s

വെഞ്ഞാറമൂട് : മാണിക്കൽ ഗ്രാമപഞ്ചായത്തിൽ 2018-19 സാമ്പത്തിക വർഷം നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ നിർവഹിച്ചു. ലൈഫ് ഭവന പദ്ധതിപ്രകാരം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം സംസ്ഥാന സഹകരണ സർക്കിൾ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻനായർ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുജാത അദ്ധ്യക്ഷയായ ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, വൈസ് പ്രസിഡന്റ് കെ.ജയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രിക, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ലേഖകുമാരി, ശാന്തകുമാരി, അംഗങ്ങളായ വിജയകുമാർ, അനില, ശോഭന, ഗോപകുമാർ, പള്ളിക്കൽ നസീർ, ലതിക, മഹീന്ദ്രൻ, ദേവകി, സുധർമ്മിണി, സഹീറത്ത് ബീവി, ശരണ്യ, ജലജ, സെക്രട്ടറി എസ്. പ്രേംശങ്കർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വനിത യോഗ പരിശീലനം പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയവരുടെ യോഗ പ്രകടനം നടന്നു.