d

വെഞ്ഞാറമൂട് : കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരികെ നല്കി ജലസേചന വകുപ്പ് ഉദ്യാഗസ്ഥൻ മാതൃകയായി. സീനിയർ ക്ലാർക്കായ ചെമ്പൂര്‍ നവനീതത്തിൽ ആനന്ദാണ് മാതൃക കാട്ടിയത്. നെടുമങ്ങാട് കൃഷ്ണ വിലാസത്തിൽ കുഞ്ഞിക്കണ്ണന്റെ പഴ്‌സാണ് നഷട്‌പ്പെട്ടത്. 8970രൂപയും രണ്ട് എ.ടി.എം.കാർഡും ഡ്രൈവിംഗ് ലൈസൻസുമാണ് പഴ്‌സിലുണ്ടായിരുന്നത്. തിങ്കളാഴ്ച യാത്രക്കിടെ വെഞ്ഞാറമൂട് ഭാഗത്തുവച്ചാണ് പഴ്‌സ് നഷ്ടപ്പെട്ടത്. ആനന്ദ് പഴ്സ് ഉടൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ ഏല്പിച്ചു. പൊലീസ് പഴ്‌സ് കളഞ്ഞുപോയ വ്യക്തിയെ കണ്ടെത്തുന്നതിനുവേണ്ടി വിവരം വാട്ടസ് അപ്പില്‍ പോസ്റ്റു ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട പഴ്സ് ഉടമ തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലെത്തി തെളിവു ഹാജരാക്കി. തുടർന്ന് പൊലീസ് ആനന്ദിനെ വിളിച്ചു വരുത്തുകയും അദ്ദേഹത്തെക്കൊണ്ടുതന്നെ പഴ്‌സ് കൈമാറുകയുമായിരുന്നു.