തിരുവനന്തപുരം: പൊലീസ് സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചു. നവമാധ്യമങ്ങൾ വഴിയുള്ള ഭീഷണികൾ നേരിടാൻ സി-ഡാക് മാതൃകയിൽ പ്രത്യേക ഏജൻസി ആരംഭിക്കുമെന്നും മികച്ച പൊലീസുകാർക്ക് അവാർഡ് ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പൊലീസ് മേധാവികൾ സ്റ്റേഷനുകൾ പരിശോധിക്കണം.
ഗൗരവമേറിയ കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിക്കണം
വർഗ്ഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് വേണം
വർഗ്ഗീയ ധ്രുവീകരണ ശ്രമങ്ങൾ തിരിച്ചറിഞ്ഞ് ഇടപെടണം
രാഷ്ട്രീയ പ്രശ്‌നങ്ങളിൽ നിഷ്പക്ഷ നിലപാട് സ്വീകരിക്കണം