photo

നെടുമങ്ങാട് : നാലു ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ ആളൊഴിഞ്ഞ വീട്ടിൽ . പനവൂർ കരിക്കുഴി സിയാദ് മൻസിലിൽ സജീന ബീവിയുടെ മകൻ മുഹമ്മദ്‌ സിയാദി (19) ന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇയാളെ കാണാനില്ലെന്ന് കാണിച്ചു മാതാവ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു. ഇവരുടെ വീടിനു കുറച്ചകലെ ആൾതാമസം ഇല്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടത്.ഈ വീടിന്റെ ഉടമ ഇന്നലെ ഇവിടെ എത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.