vijayaveer-shooting
vijayaveer shooting

ബെർലിൻ : ജർമ്മനിയിൽ നടക്കുന്ന ജൂനിയർ ലോകകപ്പ് ഷൂട്ടിംഗിൽ ഇന്ത്യൻ താരം വിജയവീർ സിന്ധു മൂന്നാം സ്വർണം നേടി. ഇന്നലെ 25 മീറ്റർ പിസ്റ്റൾ ടീം ഇവന്റിൽ രാജ്കൻവാർ സിംഗ് സന്ധു, ആദർശ് സിംഗ് എന്നിവർക്കൊപ്പമാണ് വിജയ വീർ സ്വർണം നേടിയത്. ആദർശിന്റെ രണ്ടാം സ്വർണമായിരുന്നു ഇത്. 10 മീറ്റർ എയർ റൈഫിളിൽ ഹൃദയ് ഹസാരിക, യഷ്‌വർദ്ധൻ, പാർത്ഥ് മഖീജ എന്നിവരുടെ ടീമിന് വെള്ളി ലഭിച്ചു. ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇതുവരെ ഏഴ് സ്വർണമുൾപ്പെടെ 16 മെഡലുകളായി.