general

ബാലരാമപുരം:പൂങ്കോട് രാജീവ് ഗാന്ധി നാഷണൽ സ്വിമ്മിംഗ് പൂളിൽ നടന്നു വന്ന ജില്ലാ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് സമാപിച്ചു.നീന്തൽ പുരുഷവിഭാഗത്തിൽ തിരുവല്ലം ജ്യോത്സന സ്വിമ്മിംഗ് ക്ലബ്ബും വനിതാവിഭാഗത്തിൽ പിരപ്പൻകോട് ഡോൾഫിൻ ക്ലബും ചാമ്പ്യൻമാരായി. വാട്ടർപോളോ പുരുഷവിഭാഗത്തിൽ തിരുവല്ലം വൈ.എം.എയെയും വനിതാ വിഭാഗത്തിൽ വെമ്പായം പുലരി ക്ലബിനേയും പരാജയപ്പെടുത്തി ഡോൾഫിൻ ചാമ്പ്യൻമാരായി.അഡ്വ.എം.വിൻസെന്റ് എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ജില്ലാ അക്വാട്ടിക് അസോസിയേഷൻ പ്രസിഡന്റ് ആർ.നാഗേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബികാദേവി,​ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​അനുപമ രവീന്ദ്രൻ,​ ബി.വി.സുകേഷ്,​പൂങ്കോട് സുനിൽകുമാർ,​ ശോഭനകുമാർ എന്നിവർ സംസാരിച്ചു.സ്വിമ്മിംഗ് ക്ലബ് ചെയർമാൻ സി.ആർ.സുനു സ്വാഗതവും ജില്ലാ അക്വാട്ടിക് അസോസിയേഷൻ സെക്രട്ടറി ഡി.ബിജു നന്ദിയും പറഞ്ഞു.