school
ജവഹർ ബാലജന വേദി പ്രവർത്തകർ വിദ്യാർഥികളെ റോഡ് മുറിച്ച് കടക്കാൻ സഹായിക്കുന്നു.

തിരുവനന്തപുരം: എയ്ഡഡ് ലോവർ പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർക്ക് സമയബന്ധിത ഹയർ ഗ്രേഡ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

15 വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കി ഹെഡ്മാസ്റ്റർ സ്‌കെയിൽ ലഭിച്ചതിനു ശേഷം 10 അല്ലെങ്കിൽ 8 വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ഹെഡ്മാസ്റ്റർ തസ്തികയിൽ ആദ്യ സമയബന്ധിത ഹയർഗ്രേഡ് അനുവദിക്കും.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിലെ ഓഫീസർ കാറ്റഗറിയിലെ 121 തസ്തികകൾ ഉൾപ്പെടുന്ന സ്റ്റാഫ് പാറ്റേൺ അംഗീകരിച്ചു.

താൽക്കാലിക തസ്തികകൾക്ക്

തുടർച്ചാനുമതി

ലാൻഡ് ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു വരുന്ന വിവിധ ഓഫീസുകളിലെ 768 താൽക്കാലിക തസ്തികകൾക്ക് ഈ വർഷം ജനുവരി ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് കൂടി തുടർച്ചാനുമതി നൽകും. പ്രവർത്തനം അവസാനിപ്പിച്ച ലാൻഡ് ട്രൈബ്യൂണലുകളിലെ താൽക്കാലിക തസ്തികകളെ പുതുതായി രൂപീകരിച്ച ലാൻഡ് ട്രൈബ്യൂണുകളിലേക്ക് പുനർവിന്യസിക്കും.

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ മിനറൽ സെപ്പറേഷൻ യൂണിറ്റിലെയും ടൈറ്റാനിയം ഡയോക്‌സൈഡ് പിഗ്മെന്റ് യൂണിറ്റിലെയും തൊഴിലാളികളുടെ ദീർഘകാല കരാറിന് ആവശ്യമായ തുക കമ്പനിയുടെ തനത് ഫണ്ടിൽ നിന്ന് നൽകും. ഹൈക്കോടതി എസ്റ്റാബ്ലിഷ്‌മെന്റിലെ ലൈബ്രറി അസിസ്റ്റന്റ് തസ്തികയിൽ 2016 ഏപ്രിൽ ഒന്ന് മുതൽക്കുള്ള പ്രാബല്യത്തോടെ സെലക്‌ഷൻ ഗ്രേഡ് ലൈബ്രറി അസിസ്റ്റന്റ് എന്ന പുതിയ ഗ്രേഡ് അനുവദിക്കും. ഈ മാസം 14ന് കാലാവധി അവസാനിച്ച ഹൈക്കോടതി സ്‌പെഷ്യൽ ഗവ. പ്ലീഡർമാരുടെ നിയമന കാലാവധി 15 മുതൽ ഒരു ഉത്തരവുണ്ടാകുന്നതുവരെ ദീർഘിപ്പിച്ചു നൽകാനും തീരുമാനിച്ചു.