1

കാഞ്ഞിരംകുളം: കേരളകൗമുദി ബോധപൗർണമി ക്ലബിന്റെയും ആർഷ ആയുർവേദ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഞ്ഞിരംകുളം മൗണ്ട് കാർമ്മൽ റസിഡൻഷ്യൽ സ്കൂളിൽ സംഘടിപ്പിച്ച സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ഡോ. എൻ.ജി.കെ.പിള്ള ഉദ്ഘാടനം ചെയ്തു. കർക്കടകവും ആയുർവേദവും എന്ന വിഷയത്തിൽ സെമിനാറും നടത്തി. സ്കൂളിലെ ലിറ്റററി ക്ലബ് സെക്രട്ടറി അസിത ക്രിസ്റ്റി അദ്ധ്യക്ഷയായിരുന്നു. ആർഷ ആയുർവേദ ഹോസ്പിറ്റൽ എം.ഡി ഡോ.രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. കേരളകൗമുദി സർക്കുലേഷൻ മാനേജർ അനിൽകുമാർ, അസി. സർക്കുലേഷൻ മാനേജർ കല .എസ്.ഡി, സ്കൂൾ പ്രിൻസിപ്പൽ സ്മിതാ രാജേഷ് .എസ്.ആർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഡോ. എൻ.ജി.കെ.പിള്ള കേരളകൗമുദി ദിനപത്രം വിദ്യാർത്ഥികൾക്ക് കൈമാറിക്കൊണ്ട് എന്റെ കൗമുദിയുടെ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ക്യാമ്പിന് ആർഷ ആയുർവേദ ഹോസ്പിറ്റൽ എം.ഡി ഡോ.രവീന്ദ്രൻ നേതൃത്വം നൽകി. ഡോ.വൈശാഖ്, ഡോ. ഡാനിമോൾ, ഡോ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.