കാട്ടാക്കട:കള്ളിക്കാട് വില്ലേജിലെ ചാമവിളപ്പുറം വാർഡിലെ കുരങ്ങിൻതോട്ടം പ്രദേശത്തെ 136 കുടുംബങ്ങളുടെ വസ്തുക്കളുടെ ഉടമാവകാശവും കരംതീരുവയും പുനസ്ഥാപിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് കള്ളിക്കാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടാക്കട താലൂക്ക് ഓഫീസിലേയ്ക്ക് മാർച്ചും ധർണയും നടത്തി.മണ്ഡലം പ്രസിഡന്റ് എം.എം.മാത്യുക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി നിർവാഹക സമിതിയംഗം എ.കെ.ശശി ഉദ്ഘാടനം ചെയ്തു.ഡി.സി.സി അംഗങ്ങളായ കള്ളിക്കാട് ഭവനേന്ദ്രൻ,യേശുദാസൻ,വാർഡ് മെമ്പർ സദാശിവൻകാണി,തുളസീധരൻ,സുശീലൻ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി അലക്സ് ജെയിംസ് തുടങ്ങിയവർ സംസാരിച്ചു.