kerala-university
kerala university

പ്രാക്ടിക്കൽ

മൂന്നാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) മേയ് 2019 (സപ്ലിമെന്ററി) ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് ബ്രാഞ്ച് ലാബ് എക്സാമിനേഷൻ കോളേജ് ഒഫ് എൻജിനിയറിംഗ് തിരുവനന്തപുരത്തും, ടി.കെ.എം കോളേജ് ഒഫ് എൻജിനിയറിംഗ് കൊല്ലത്തും 26 മുതൽ നടത്തും.


ടൈംടേബിൾ

മൂന്നാം സെമസ്റ്റർ എം.എഫ്.എ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷകൾ 24 ന് ആരംഭിക്കും.


പരീക്ഷാകേന്ദ്രം

24 ന് ആരംഭിക്കുന്ന അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി പരീക്ഷകൾക്ക് തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.ആർട്സ് കോളേജ് തിരുവനന്തപുരത്തു നിന്നും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.എൻ കോളേജ് കൊല്ലത്തു നിന്നും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.എസ്.എം കോളേജ് കായംകുളത്തു നിന്നും ഹാൾടിക്കറ്റ് വാങ്ങി അതത് കേന്ദ്രത്തിൽ പരീക്ഷ എഴുതണം.


പരീക്ഷാവിജ്ഞാപനം

നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം മേഴ്സിചാൻസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴ കൂടാതെ 29 വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.പി.എ/എം.എം.സി.ജെ പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ 18 ന് ആരംഭിക്കും. പിഴ കൂടാതെ 29 വരെയും 50 രൂപ പിഴയോടെ ആഗസ്റ്റ് 1 വരെയും 125 രൂപ പിഴയോടെ ആഗസ്റ്റ് 3 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം)ഡിസംബർ 2018 സപ്ലിമെന്ററി പരീക്ഷയുടെ ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി 27 വരെ അപേക്ഷിക്കാം. കരട് മാർക്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ.


അപേക്ഷ ക്ഷണിക്കുന്നു

വിദൂര വിദ്യാഭ്യാസ വിഭാഗം എസ്.സി/എസ്.ടി/ഒ.ബി.സി ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി 2019 ആഗസ്റ്റിൽ ആരംഭിക്കുന്ന സൗജന്യ യു.ജി.സി/നെറ്റ് പരിശീലന ക്ലാസിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30. വിശദവിവരങ്ങൾക്ക് www.ideku.net

ബിരുദ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ്

ബിരുദ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in ൽ. കേന്ദ്രീകൃത അലോട്ട്‌മെന്റ് സംവിധാനത്തിലൂടെ ഒരു കോളേജുകളിലും പ്രവേശനം ലഭിക്കാത്തതും എന്നാൽ ഈ അലോട്ട്‌മെന്റിൽ പുതുതായി അലോട്ട്‌മെന്റ് ലഭിക്കുകയും ചെയ്യുന്നവർ യൂണിവേഴ്സിറ്റി ഫീസ് ഓൺലൈൻ വഴി ഒടുക്കണം. ഫീസ് അടച്ച് അലോട്ട്‌മെന്റ് മെമ്മോ പ്രിന്റെടുത്ത് മെമ്മോയിൽ പറഞ്ഞിരിക്കുന്ന കോളേജിൽ പ്രവേശനം നേടണം.

ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം കോളേജിൽ പ്രവേശനം നേടിയവർ തങ്ങളുടെ ഹയർ ഓപ്ഷനുകളിലേക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ചാൽ വീണ്ടും ലോഗിൻ ചെയ്ത് അലോട്ട്‌മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യണം. അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിരിക്കും. അങ്ങനെയുള്ളവർ നിർബന്ധമായും ഇപ്പോൾ പ്രവേശനം നേടിയിരിക്കുന്ന കോളേജിൽ നിന്ന് ടി.സി. വാങ്ങി പുതുതായി അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ പ്രവേശനം നേടണം. ഇവർ വീണ്ടും യൂണിവേഴ്സിറ്റി ഫീസ് അടയ്‌ക്കേണ്ടതില്ല. 18, 19, 20 തീയതികളിൽ കോളേജുകളിൽ പ്രവേശനം നേടാം. അലോട്ട്‌മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളേജുകളിൽ അഡ്മിഷൻ എടുക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ട്‌മെന്റുകളിലേക്ക് പരിഗണിക്കുന്നതുമല്ല

രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് പ്രകാരം ലഭിക്കുന്ന കോളേജും, കോഴ്സും തൃപ്തികരമല്ലെങ്കിലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അലോട്ട്‌മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.