തിരുവനന്തപുരം: സംസ്ഥാനത്ത്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് പട്ടയം വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

ഡിസംബറിനുള്ളിൽ 50,000 പേർക്ക് പട്ടയം നൽകും. 2020 ജൂൺ മാസത്തോടെ 50,​000 പട്ടയം കൂടി വിതരണം ചെയ്യുമെന്നും ജില്ലാകളക്ടർമാരുടേയും റവന്യൂ ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിന് ശേഷം അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിശോധനകൾക്ക് ശേഷം അനുവദിച്ചു കിട്ടിയ 28,​885 ഹെക്ടറിൽ 17,​412 ഹെക്ടർ ഭൂമി വിതരണം ചെയ്തു. 11,​473 ഹെക്ടറിന്റെ പട്ടയമാണ് വിതരണം ചെയ്യാനുള്ളത്. ഇടുക്കി, എറണാകുളം, തൃശൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും പട്ടയം വിതരണം ചെയ്യുക. ലാൻഡ്,​ ദേവസ്വം ട്രൈബ്യൂണലുകളിലെ . കേസുകൾ തീർപ്പാക്കുന്നതിന് വടക്കൻ ജില്ലകളിൽ ആറ് സ്‌പെഷ്യൽ ട്രൈബ്യൂണലുകൾ അനുവദിച്ചു. .

പാട്ടക്കുടിശ്ശിക

1155 കോടി

സംസ്ഥാനത്തെ 3000 ഹെക്ടർ ഭൂമി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പാട്ടവ്യവസ്ഥയിൽ നൽകിയിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ടും പാട്ടം പുതുക്കാത്തവരിലും പാട്ടക്കുടിശിക അടയ്ക്കാത്തവരിലും നിന്ന് ഭൂമി തിരിച്ചു പിടിക്കും. 1155 കോടിയാണ് പാട്ടക്കുടിശികയായി ലഭിക്കാനുള്ളത്. സ്ഥാപനങ്ങളും വ്യക്തികളുമായി കുടിശിക വരുത്തിയത് 697 പേരാണ്. പാട്ടക്കരാർ പുതുക്കാൻ താല്പര്യമുള്ളവർക്ക് അവസരമുണ്ടാകും. പുറമ്പോക്ക് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കൽ ഊർജ്ജിതമാക്കും.റവന്യൂ വിജിലൻസും ആഭ്യന്തര പരിശോധനാവിഭാഗവും ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.