17-kesavadev
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡൻ ഇന്നിൽ പി.കേശവദേവ് ഡയാബ് സ്ക്രീൻ കേരള പുരസ്കാരം ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റി കേരള സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധികൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണനിൽ നിന്നും സ്വീകരിക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഡോ.എം.വി.പിള്ള, സീതാലക്ഷ്മി ദേവ്, ഡോ.ജോർജ് ഓണക്കൂർ, ഡോ. ജ്യോതി ദേവ് കേശവദേവ് തുടങ്ങിയവർ സമീപം

തിരുവനന്തപുരം: പരോക്ഷമായ സാഹിത്യ പ്രക്രിയയിലൂടെ സോഷ്യലിസം എന്ന സങ്കൽപം സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചത് പി.കേശവദേവാണെന്ന് സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ ജീവിതം സമൂഹത്തിന് മുന്നിലെത്തിക്കാൻ കേശവദേവിന് കഴിഞ്ഞുവെന്നും പി.കേശവദേവ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. പി. കേശവദേവ് സാഹിത്യ പുരസ്‌കാരം ഡോ. എം.വി.പിള്ളയും, ഡയാബ് സ്‌ക്രീൻ കേരള പുരസ്‌കാരം ടൈപ്പ് വൺ ഡയബറ്റിക് വെൽഫെയർ സൊസൈറ്റിയും, പ്രത്യേക പുരസ്‌കാരം എറണാകുളം ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ.സഫീറുള്ളയും ഏറ്റുവാങ്ങി. ഹോട്ടൽ ഹിൽട്ടൻ ഗാർഡൻ ഇന്നിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. മുൻ മന്ത്രി എം.കെ. മുനീർ, വി. ശിവൻകുട്ടി, കുമ്മനം രാജശേഖരൻ, കേശവദേവ് പുരസ്‌കാര കമ്മിറ്റി ചെയർമാൻ ഡോ. ജോർജ് ഓണക്കൂർ, പി. കേശവദേവ് ട്രസ്റ്റ് ചെയർപേഴ്‌സൺ സീതാലക്ഷ്മിദേവ്, മാനേജിംഗ് ട്രസ്റ്റി ജ്യോതിദേവ് കേശവദേവ്, സെക്രട്ടറി സുനിത ജ്യോതിദേവ്,എൻ. അഹമ്മദ്പിള്ള, ഡോ. അരുൺ ശങ്കർ തുടങ്ങിയവർ സംസാരിച്ചു.