നെടുമങ്ങാട് :വിവിധ ആവശ്യങ്ങളുന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയന്റെ നേതൃത്വത്തിൽ സത്യാഗ്രഹം നടത്തി.മുൻ ഡെപ്യുട്ടി സ്പീക്കർ പാലോട് രവി ഉദ്‌ഘാടനം ചെയ്തു.കോൺഗ്രസ് ആനാട് മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി മെമ്പർ അഡ്വ.കല്ലറ അനിൽകുമാർ,ഡി.സി.സി ജനറൽ സെക്രട്ടറി വെമ്പായം അനിൽകുമാർ, ഡി.സി.സി മെമ്പർമാരായ ഡി.രഘുനാഥൻ നായർ,കെ.ശ്രീനിവാസൻ,ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.ശേഖരൻ,ലാൽ വെള്ളാഞ്ചിറ,ജനപ്രതിനിധികളായ ആർ.ജെ മഞ്ജു,ചുള്ളിമാനൂർ അക്ബർ ഷാ, പുത്തൻപാലം ഷഹീദ്,മൂഴി സുനിൽ,ആറാംപള്ളി വിജയരാജ്,ഷീല,ഷീബബീവി, പ്രഭ, കോൺഗ്രസ് നേതാക്കളായ ഹുമയൂൺ കബീർ, ആനാട് ഷഹീദ്,എം.എൻ ഗിരി,വേട്ടംപള്ളി സനൽ,വഞ്ചുവം അമീർ, എൻ.രാജശേഖരൻ,അഭിലാഷ്, പി.എൻ ഷീല,ഉഷാകുമാരി എന്നിവർ നേതൃത്വം നൽകി.