ലോകകപ്പിന്റെ ആരവമടങ്ങിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് കൈനിറയെ മത്സരങ്ങളുള്ള സീസണാണ്. വിദേശ പര്യടനങ്ങളെക്കാൾ ഹോം സീരീസുകൾക്കാണ് ഇത്തവണ പ്രാധാന്യം.
ലോകകപ്പിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ പരമ്പര കരീബിയൻ മണ്ണിൽ വച്ചാണ്. അടുത്തമാസം മൂന്നിനാണ് പര്യടനം തുടങ്ങുന്നത്.
മൂന്ന് വീതം ട്വന്റി - 20കളും ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളും ഒരു ടൂർ മാച്ചുമുള്ള ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ വിദേശത്തേക്ക് പോകുന്നത് 2020 ജനുവരിയിൽ മാത്രമാണ്. ആ പര്യടനം ന്യൂസിലൻഡിലേക്കാണ്. അതിനിടയിൽ ദക്ഷിണാഫ്രിക്ക, ബംഗ്ളാദേശ്, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ, ആസ്ട്രേലിയ എന്നീ ടീമുകൾ ഇന്ത്യയിലെത്തുന്നുണ്ട്. ഈ വർഷമാദ്യം മൂന്ന് വീതം ടെസ്റ്റ്, ട്വന്റി - 20കൾക്കായി ഇന്ത്യയിലെത്തുന്ന ദക്ഷിണാഫ്രിക്കയാണ് ഹോം സിരീസിലെ ആദ്യ എതിരാളികൾ. 2020 മാർച്ചിൽ മൂന്ന് ഏകദിനങ്ങൾക്കായി ദക്ഷിണാഫ്രിക്ക വീണ്ടും ഇന്ത്യയിലെത്തുന്നുണ്ട്.
ഹോം സീസണിലെ മത്സരങ്ങൾ ഇങ്ങനെ
Vs ദക്ഷിണാഫ്രിക്ക
3. ട്വന്റി - 20
1. സെപ്തംബർ 15 - ധർമ്മശാല
2. സെപ്തംബർ 18 - മൊഹാലി
3. സെപ്തംബർ 22 - ബംഗളൂരു
3. ടെസ്റ്റുകൾ
1. ഒക്ടോബർ 2-6 വിശാഖപട്ടണം
2. ഒക്ടോബർ 10 -14 റാഞ്ചി
3. ഒക്ടോബർ 19-23 പൂനെ
Vs ബംഗ്ളാദേശ്
1. നവംബർ 3 - റാഞ്ചി
2. നവംബർ 7 - രാജ്‌കോട്ട്
3. നവംബർ 10 - നാഗ്പുർ
2 ടെസ്റ്റുകൾ
1. നവംബർ 14-18 ഇൻഡോർ
2. നവംബർ 22-26 - കൊൽക്കത്ത
Vs വെസ്റ്റ് ഇൻഡീസ്
3 ട്വന്റി 20കൾ
6 ഡിസംബർ - മുംബയ്
8 ഡിസംബർ - കാര്യവട്ടം
11 ഡിസംബർ - ഹൈദരാബാദ്
3 ഏകദിനങ്ങൾ
1. ഡിസംബർ 15 - ചെന്നൈ
2. ഡിസംബർ 18 - വിസാഗ്
3. ഡിസംബർ 22 - കട്ടക്ക്
Vs സിംബാബ്‌വെ
3 ട്വന്റി 20 കൾ
1. ജനുവരി 5 - ഗോഹട്ടി
2. ജനുവരി 7 - ഇൻഡോർ
3. ജനുവരി 10 - പൂനെ
Vs ആസ്ട്രേലിയ
3 ഏകദിനങ്ങൾ
1. ജനുവരി 14 - മുംബയ്
2. ജനുവരി 17 - രാജ്‌കോട്ട്
3. ജനുവരി 19 - ബംഗളൂരു
Vs ദക്ഷിണാഫ്രിക്ക
3 ഏകദിനങ്ങൾ
1. മാർച്ച് 12 - ധർമ്മശാല
2. മാർച്ച് 15 - ലക്നൗ
3. മാർച്ച് 18 - കൊൽക്കത്ത
വിദേശ പര്യടനങ്ങൾ
1. Vs വെസ്റ്റ് ഇൻഡീസ്
ആഗസ്റ്റ് 3 - സെപ്തംബർ 3, 2019
3 ട്വന്റി 20, 3 ഏകദിനങ്ങൾ 2 ടെസ്റ്റ്
2. Vs ന്യൂസിലൻഡ്
ജനുവരി 24 - ഫെബ്രുവരി 25, 2020
5 ട്വന്റി 20, 3 ഏകദിനങ്ങൾ, 2 ടെസ്റ്റുകൾ
ഹോം സീസണിൽ ഇന്ത്യ
5 ടെസ്റ്റുകൾ
9 ഏകദിനങ്ങൾ
12 ട്വന്റി 20 കൾ